കാഞ്ഞങ്ങാട്: താൽക്കാലിക ലൈസൻസിയായി ജോലിചെയ്യുന്ന റേഷൻ ജീവനക്കാരെ സ്ഥിരപ്പെടുത്തണ മെന്ന് കാഞ്ഞങ്ങാട് നടന്ന കേരള റേഷൻ എംപ്ലോയിസ് (സി.ഐ.ടി.യു )യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഹോസ്ദുർഗ്സഹകരണബാങ്ക് ഹാളിൽ സമ്മേളനം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗംകാറ്റാടി കുമാരൻ ഉദ്ഘാടനം ചെയ്തു.
യൂണിയൻ ജില്ലാ പ്രസിഡന്റ് പി ശരത്ത് അദ്ധ്യക്ഷത വഹിച്ചു. ഉന്നതവിജയികളായ റേഷൻ വ്യാപാരികളുടെ മക്കൾക്കുള്ള അനുമോദനം ജില്ലാ സപ്ലൈ ഓഫീസർ കെ.പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ഹോസ്ദുർഗ് താലൂക്ക് സപ്ലൈ ഓഫീസിൽ നിന്നും വിരമിച്ച എം കുഞ്ഞിക്കണ്ണന് യാത്രയയപ്പ് നല്കി.
താലൂക്ക് സപ്ലൈ ഓഫീസർ കെ.എൻ.ബിന്ദു,യൂണിയൻ ജില്ലാ ട്രഷറർ എൻ.ഗോപി, ജോജി ജോർജ്,വി. സുധാകരൻ, ടി.വി.ചക്രപാണി, എം.ദാമോദരൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി എം.വി.നാരായണൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |