കോട്ടയം : ചാൻസലർ എന്ന നിലയിലുള്ള ഗവർണറുടെ ഭരണഘടനാ വിരുദ്ധവും നിയമ വിരുദ്ധവുമായ നടപടികളിലും, സവകലാശാലകളിൽ സർക്കാർ നടത്തുന്ന രാഷ്ട്രീയവത്ക്കരണത്തിൽ പ്രതിഷേധിച്ചും യു.ഡി.എഫിന്റ നേതൃത്വത്തിൽ 17 ന് എം.ജി സർവകലാശാലയിലേക്ക് മാർച്ച് നടത്തും. രാവിലെ 10 ന് അതിരമ്പുഴപള്ളി മൈതാനം ജംഗ്ഷനിൽ നിന്ന് മാർച്ച് ആരംഭിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് , മാണി സി. കാപ്പൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |