കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ ഭീഷണി മുഴക്കിയ കെ.പി.അനിൽകുമാറിനെതിരെ നടപടിയെടുക്കാൻ പിണറായിയുടെ പൊലീസിന് എന്തേ ഇത്ര മടിയെന്ന് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ ചോദിച്ചു.
കെ.പി.സി.സി പ്രസിഡന്റിനെ തല്ലിക്കൊല്ലണമെന്ന് പരസ്യമായി ആഹ്വാനം ചെയ്യുന്ന നേതാവിന് ഏത് പ്രിവിലേജിന്റെ പേരിലാണ് തണലൊരുക്കുന്നത്. കെ.സുധാകരന്റെ ഒരു രോമം പിഴുതെടുക്കാൻ ധൈര്യമുണ്ടെങ്കിൽ വാ, അപ്പോൾ കാണാം ബാക്കി. ഇതേ കെ.സുധാകരനെ ഒന്നു കാണാനായി കണ്ണൂരിലും തിരുവനന്തപുരത്തും കാത്തുകെട്ടിക്കിടന്ന നിമിഷങ്ങളൊന്നും പെട്ടെന്നങ്ങനെ അനിൽകുമാർ മറക്കരുത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |