വണ്ടൂർ: പന്നിയെ കെണി വച്ച് പിടികൂടി കറി വച്ച രണ്ടുപേർ വനപാലകരുടെ പിടിയിൽ. വണ്ടൂർ കാപ്പിച്ചാൽ പൂക്കുളം സ്കൂൾ പടിയിൽ പുളിക്കൽ ബാലകൃഷ്ണന്റെ വീട്ടിൽ നിന്നാണ് മാംസം പിടിച്ചത്. ബന്ധുവായ കൃഷ്ണകുമാറും പിടിയിലായി.സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേർ കൂടി പിടിയിലാകാനുണ്ട്.
രഹസ്യവിവരത്തെ തുടർണ് നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. വേവിച്ചതും വേവിക്കാതെ ഫ്രിഡ്ജിൽ സൂക്ഷിച്ചതുമായ മാംസം കണ്ടെടുത്തു. കേബിൾ ഉപയോഗിച്ച് കെണി വെച്ചാണ് പന്നികളെ പിടികൂടിയത്. തുടർന്ന് തല്ലിക്കൊല്ലുകയായിരുന്നു.
ഇവർ ഉപയോഗിച്ചിരുന്ന ആയുധങ്ങളും പാത്രങ്ങളും കസ്റ്റഡിയിലെടുത്തു.
റെയ്ഞ്ച് ഓഫീസർ പി.വിനു, ഡെപ്യൂട്ടി റെയ്ഞ്ചർമാരായ എൻ. വിനോയ് കൃഷ്ണൻ, സി.എം. മുഹമ്മദ് അഷ്റഫ് ,സെക്ഷൻ ഓഫീസർമാരായ ലാൽവിനോദ് , എ. ശിഹാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |