ചെറുവത്തൂർ: ചങ്ങാത്തം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പിലിക്കോട് സി. കൃഷ്ണൻ നായർ സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മഹാത്മജിയുടെ പ്രതിമ സ്ഥാപിച്ചു. സ്കൂളിലെ എസ്.എസ്.എൽ.സി. 1994-95 ബാച്ചിലെ ചങ്ങാത്തം പൂർവ്വ വിദ്യാർത്ഥികളാണ് രാഷ്ട്രപിതാവിന്റെ പ്രതിമയും കൊടിമരവും നിർമ്മിച്ചത്. അനാഛാദന കർമ്മം ശൗര്യചക്ര പി.വി.മനേഷ് നിർവ്വഹിച്ചു.ടി.കെ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ വി.പ്രദീപൻ , രമേശൻ മാമുനി , പ്രധാനദ്ധ്യാപിക എം.പി.വി.രേഷ്മ , ശില്പി കെ.പി.മഹേഷ് , മുകുന്ദൻ പയ്യനാട്ട്, , പി.ടി.എ പ്രസിഡന്റ് പി.വി.സുധാകരൻ ,പി.എം. കൃഷ്ണൻ , പി.എം.ശ്രീധരൻ , സത്യഭാമ ,ലൈസമ്മ, ടി.മോഹനൻ ,ടി .ടി.ബാലചന്ദ്രൻ, ടി.ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |