SignIn
Kerala Kaumudi Online
Friday, 26 April 2024 10.46 PM IST

മുംബയ്‌ സിറ്റിയോട് വീണ്ടും കോർക്കാൻ കൊമ്പന്മാർ

blasters

ഐ.എസ്.എസ് എല്ലിൽ കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് മുംബയ് സിറ്റി എഫ്.സിയെ നേരിടുന്നു

രാത്രി 7.30 മുതൽ സ്റ്റാർസ്പോർട്സ് നെറ്റ്‌വർക്കിൽ മത്സരം ലൈവായി കാണാം

മഡ്ഗാവ് : കൊവിഡ് ഭീഷണിക്കിടയിലും ഐ.എസ്.എൽ ഫുട്ബാളിൽ കേരള ബ്ളാസ്റ്റേഴ്സും മുംബയ് സിറ്റി എഫ്.സിയും തമ്മിലുള്ള മത്സരം നടക്കും. കഴിഞ്ഞ ദിവസം ഒഡീഷ എഫ്.സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം വീണ്ടെടുത്ത ബ്ളാസ്റ്റേഴ്സ് അതേവേദിയിൽ വച്ചാണ് നിലവിലെ ചാമ്പ്യന്മാർക്ക് നേരേ കൊമ്പുകോർക്കാനൊരുങ്ങുന്നത്.രാത്രി ഏഴരയ്ക്കാണ് കിക്കോഫ്.കൊവിഡ് കാരണം ഇന്നലെ നടക്കേണ്ടിയിരുന്ന എ.ടി.കെ മോഹൻ ബഗാനും ബംഗളുരു എഫ്.സിയും തമ്മിലുള്ള മത്സരം മാറ്റിവച്ചിരുന്നു.

1.ഇരു ടീമുകളും തമ്മിൽ ഈ സീസണിൽ ഏറ്റുമുട്ടുന്നത് രണ്ടാം തവണയാണ്. കഴിഞ്ഞ മാസം നടന്ന മത്സരത്തിൽ ബ്ളാസ്റ്റേഴ്സ് 3-0ത്തിന് മുംബയ് സിറ്റിയെ തോൽപ്പിച്ചിരുന്നു.ഈ സീസണിലെ മഞ്ഞപ്പടയുടെ തിരിച്ചുവരവിന് വലിയ ആശ്വാസം പകർന്നത് ഈ വിജയമായിരുന്നു.

2. 11 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായാണ് ബ്ളാസ്റ്റേഴ്സ് മുന്നിലുള്ളത്. ഈ സീസണിൽ ആദ്യം 20 പോയിന്റിലെത്തുന്ന ടീമാണ് ബ്ളാസ്റ്റേഴ്സ്.

3.ഡിസംബർ 19ന് മുംബയ്ക്കെതിരെ വിജയം നേടിയശേഷം നടന്ന അഞ്ചുമത്സരങ്ങളിലും ബ്ളാസ്റ്റേഴ്സ് തോൽവി അറിഞ്ഞിട്ടില്ല. മൂന്ന് കളി ജയിച്ചപ്പോൾ രണ്ടെണ്ണം സമനിലയിൽ പിരിഞ്ഞു.

4. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തുടർവിജയം നേടിയാണ് ബ്ളാസ്റ്റേഴ്സ് ഇന്ന് ബൂട്ടുകെട്ടുന്നത്.ഒഡിഷയെ കീഴടക്കുന്നതിന് മുമ്പ് ഹൈദരാബാദ് എഫ്.സിയെയും മഞ്ഞപ്പട കീഴടക്കിയിരുന്നു.

5.അതേസമയം ബ്ളാസ്റ്റേഴ്സിനെതിരായ തോൽവിക്ക് ശേഷം ഇതുവരെ ഒരു മത്സരത്തിലും ജയിക്കാൻ മുംബയ് സിറ്റിക്ക് കഴിഞ്ഞിട്ടില്ല.തുടർന്ന് നടന്ന നാലുമത്സരങ്ങളിൽ രണ്ട് വീതം തോൽവിയും സമനിലയുമായിരുന്നു ഫലം.

6. കഴിഞ്ഞ മത്സരത്തിൽ ബംഗളുരു എഫ്.സിയോട് മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽവി ഏറ്റുവാങ്ങിയാണ് മുംബയ് സിറ്റി എത്തുന്നത്.

7. സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്ന മുംബയ് സിറ്റി ബ്ളാസ്റ്റേഴ്സിനും ജംഷഡ്പുരിനുമൊപ്പം നൊപ്പം അഞ്ചു വിജയങ്ങളുമായി ഏറ്റവും കൂടുതൽ വിജയങ്ങളുടെ പട്ടികയിൽ ഒന്നാമതുള്ള ടീമാണ്.

പോയിന്റ് പട്ടിക

(ടീം,കളി,ജയം,സമനില,തോൽവി,പോയിന്റ് ക്രമത്തിൽ )

1.കേരള ബ്ളാസ്റ്റേഴ്സ് 11-5-5-1-20
2.ജംഷഡ്പുർ 11-5-4-2-19
3.ഹൈദരാബാദ് 10-4-4-2-17
4.മുംബയ് സിറ്റി 11-5-2-4-17


5. എ.ടി.കെ 9-4-3-2-15

6.ചെന്നൈയിൻ 11-4-3-4-15

7.ബെംഗളുരു 11-3-4-4-13

8.ഒഡിഷ 10-4-1-5-13

9.ഗോവ 10-3-3-4-12

10.നോർത്ത് ഈസ്റ്റ് 10-2-2-6-8

11. ഈസ്റ്റ്ബംഗാൾ 11-0-6-5-6


2014

ന് ശേഷം ആദ്യമായാണ് ബ്ളാസ്റ്റേഴ്സ് പോയിന്റ് പട്ടികയയിൽ ഒന്നാം സ്ഥാനത്തെത്തുന്നത്.

1

സീസണിൽ ഏറ്റവും കുറവ് തോൽവി നേരിട്ട ടീമാണ് ബ്ലാസ്റ്റേഴ്സ്. എ.ടി.കെ മോഹൻ ബഗാനെതിരെ ഉദ്ഘാടന മത്സരത്തിൽ മാത്രം.

5

സീസണിലെ ജയങ്ങളുടെ എണ്ണത്തിൽ ബ്ലാസ്റ്റേഴ്സ് ജംഷഡ്പുരിനും മുംബയ് സിറ്റിക്കും ഒപ്പം ഒന്നാമത്

5

സീസണിൽ കൂടുതൽ സമനില വഴങ്ങിയ ടീമും ബ്ലാസ്റ്റേഴ്സ് തന്നെ.

5

ഗോൾ വഴങ്ങാതെ ഏറ്റവും കൂടുതൽ മത്സരങ്ങളും ബ്ലാസ്റ്റേഴ്സിന്റെ പേരിൽ

10

സീസണിൽ ഏറ്റവും കുറവ് ഗോൾ വഴങ്ങിയ രണ്ട് ടീമുകളിലൊന്നാണ് ബ്ലാസ്റ്റേഴ്സ്. ഹൈദരാബാദും ഒപ്പമുണ്ട്. 24

ഗോൾ വാങ്ങിയ ഒഡീഷയാണ് ഏറ്റവും പിന്നിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BLASTERS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.