ആലപ്പുഴ: ഭാര്യയ്ക്ക് വിഷം കൊടുത്ത ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. ആലപ്പുഴ കൈനകരിയിലെ തോട്ടുവത്തലയിലാണ് സംഭവം. കൈനകരി സ്വദേശികളായ അപ്പച്ചൻ(79), ലീലാമ്മ(75) എന്നിവരാണ് മരിച്ചത്. വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലാണ് ജീവനൊടുക്കാൻ കാരണമെന്ന് കുറിപ്പ് എഴുതിവച്ച ശേഷമാണ് അപ്പച്ചൻ തൂങ്ങിമരിച്ചത്.
ദമ്പതികൾക്ക് ആറ് മക്കളുണ്ട്. ദീർഘനാളുകളായി മക്കൾ ഇവരിൽ നിന്ന് അകന്നാണ് താമസിക്കുന്നത്. ലീലാമ്മ കിടപ്പുരോഗിയായിരുന്നു. അപ്പച്ചൻ അർബുദ രോഗിയായിരുന്നു. മുറ്റത്തെ മാവിലാണ് അപ്പച്ചൻ തൂങ്ങിയത്.