SignIn
Kerala Kaumudi Online
Friday, 26 April 2024 11.03 PM IST

കിടപ്പറയ്ക്കും  റേപ്പിനും  ഇനി   'ഇന്റിമേറ്റ് ഡയറക്ടർ',  സിനിമയിലെ  പുതിയ  ജോലി  അത്ര  എളുപ്പമല്ല

film

ദീപിക പദുകോൺ നായികയായ 'ഗെഹരിയാൻ' എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ ഏറെ ചർച്ചചെയ്യപ്പെടുന്നത് സിനിമാ രംഗത്തെ പുതിയ ജോലിയെ കുറിച്ചാണ്. 'ഇന്റിമേറ്റ് ഡയറക്ടർ' എന്നതാണ് പുതിയ തസ്തികയുടെ പേര്. സിനിമയിലെ പ്രണയ രംഗങ്ങൾ, കിടപ്പറ രംഗങ്ങൾ അല്ലെങ്കിൽ റേപ്പ് പോലെയുള്ള അതിക്രമങ്ങൾ എന്നിവ അഭിനേതാക്കൾക്ക് ഏറ്റവും സൗകര്യപ്രദവും പ്രേക്ഷകർക്കും കൂടുതൽ വിശ്വസനീയവുമാകുന്ന വിധത്തിൽ ചിത്രീകരിക്കുക എന്നതാണ് ഇന്റിമേറ്റ് ഡയറക്‌ടറിന്റെ പ്രധാന ചുമതല.

എന്താണ് ഇന്റിമേറ്റ് ഡയറക്ടേഴ്സിന്റെ പ്രസക്തി

വളരെ ആഴത്തിലുള്ള പ്രണയ രംഗങ്ങളും, കിടപ്പറ രംഗങ്ങളുമൊക്കെ അഭിനയിക്കുമ്പോൾ നടീ നടൻമാർക്ക് ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകാതെ നോക്കുക എന്നത് ഇന്റിമേറ്റ് ഡയറക്ടേഴ്സിന്റെ പ്രധാന ചുമതല. പലപ്പോഴും സിനിമാ ചിത്രീകരണത്തിന്‍റെ പേരിൽ നടിമാർ കടുത്ത ലൈംഗികാതിക്രമത്തിന് വിധേയരാകാറുണ്ട്. പൂർണ്ണ സമ്മതമില്ലാതെ കിടപ്പറ രംഗങ്ങളിലും മറ്റും അഭിനയിക്കേണ്ടി വരുമ്പോൾ ഉണ്ടാവുന്ന മാനസിക പ്രശ്നങ്ങൾ അവരെ വലിയ തോതിൽ ബാധിക്കാറുമുണ്ട്. ഈ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം എന്ന തരത്തിലാണ് സിനിമാ രംഗത്തെ പുതിയ തസ്തിക.

ചൂടൻ രംഗങ്ങളുടെ ചിത്രീകരണത്തിനാണ് പൊതുവെ ഇന്റിമേറ്റ് ഡയറക്ടറെ ആശ്രയിക്കുക. എന്നാൽ ആ രംഗങ്ങൾ ഏറ്റവും മനോഹരമായി, വിശ്വസനീയമാംവിധം കൊറിയോഗ്രാഫ് ചെയ്യുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ചിത്രീകരണം ആരംഭിക്കുന്നതിന് മുൻപ് അഭിനേതാക്കളെ മാനസികമായും ശാരീരികമായും തയ്യാറാക്കേണ്ടത് ഇവരുടെ ഉത്തരവാദിത്തമാണ്. അതിനോടൊപ്പം സീനിനെ കുറിച്ച് തുറന്ന് സംസാരിച്ച് നടീ നടൻമാരെ ബോധ്യപ്പെടുത്തുകയും വേണം. ഇത്തരത്തിലുള്ള രംഗങ്ങൾ ചിത്രീകരിക്കാൻ അഭിനേതാക്കളിൽ നിന്ന് സമ്മതം വാങ്ങേണ്ടതും ഒരു തരത്തിലുമുള്ള അതിക്രമം അഭിനേതാക്കൾ നേരിടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതും ഇന്റിമേറ്റ് ഡയറക്ടേഴ്‌സാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FILM, MATE DIRECTOR, FILM NEW
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.