SignIn
Kerala Kaumudi Online
Saturday, 27 April 2024 12.11 AM IST

999 പേർക്ക് കൊവിഡ്

covid

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 999 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ജില്ലയിൽ ഇതുവരെ ആകെ 212448 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.

ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21 ആണ്.
ഇന്നലെ 487 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 207384 ആണ്. പത്തനംതിട്ട ജില്ലക്കാരായ 3582 പേർ ചികിത്സയിലാണ്. ഇതിൽ 3422 പേർ ജില്ലയിലും, 160 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. 2538 പേർ നിരീക്ഷണത്തിലാണ്. ഗവൺമെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2983 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ 10 പേർക്ക് കൊവിഡ്

ചെങ്ങന്നൂർ: ക്രിസ്ത്യൻ കോളേജിലെ അദ്ധ്യാപകരും വിദ്യാർത്ഥികളുമടക്കം 10 പേർക്ക് കൊവിഡ് ബാധിച്ചു. ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ഇവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടില്ല. വരുന്ന 25ന് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പാണ്. കൊവിഡ് ബാധിതർ ഹോസ്റ്റലിൽ തുടരുന്നത് മറ്റ് വിദ്യാർത്ഥികളിലേക്കും രോഗം പകരുന്നതിന് കാരണമാകും. കൃത്യമായ നിർദേശം ലഭിക്കാത്തതിനാലാണ് കോളേജ് അടയ്ക്കാത്തത് എന്നാണ് പ്രിൻസിപ്പളിന്റെ വിശദീകരണം. കൊവിഡ് വ്യാപകമായിട്ടും അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഇടയിൽ പരിശോധനയും നടത്തിയിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.