പാരിപ്പള്ളി: സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ഗാന്ധിജി പാരിപ്പള്ളിയിൽ പൊതുസമ്മേളനത്തിൽ പങ്കെടുത്തതിന്റെ സ്മരണ നിലനിറുത്തുന്നതിന്റെ ഭാഗമായി പരവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാരിപ്പള്ളിയിൽ സംഘടിപ്പിച്ച ഗാന്ധിസ്മൃതി സംഗമം കെ.പി.സി.സി എക്സിക്യുട്ടീവ് അംഗം നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബിജു പാരിപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ, അംഗം പാരിപ്പള്ളി വിനോദ്, അനിൽ മണലുവിള, ആർ.ഡി. ലാൽ, സിജി പഞ്ചവടി, സാദിഖ് പ്രേംജി, മഹേശൻ, ബിനു വിജയൻ, എൻ. ശാന്തിനി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |