വിവാഹ ശേഷം സിനിമാ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്തെങ്കിലും നടി ശരണ്യ മോഹൻ മലയാളികൾക്കിന്നും ഏറെ പ്രിയപ്പെട്ടവളാണ്. രണ്ട് കുട്ടികളുടെ അമ്മയാണ് ശരണ്യ. പ്രസവശേഷം തടിവച്ചിരുന്ന താരത്തിന് നേരെ സോഷ്യൽ മീഡിയയിലൂടെ ബോഡിഷെയിമിംഗും ഉണ്ടായി.
വിമർശകരുടെ വായടപ്പിച്ചുകൊണ്ട് മെലിഞ്ഞ് പഴയതുപോലെ എത്തിയിരിക്കുകയാണ് താരമിപ്പോൾ.എഴുപത്തിയൊന്ന് കിലോയിൽ നിന്ന് 51ലേക്കാണ് താരമെത്തിയിരിക്കുന്നത്. പ്രവസം കഴിഞ്ഞു തടിവച്ചുവെന്ന് പറഞ്ഞ് സങ്കടപ്പെടുന്ന സ്ത്രീകളോട് ശരണ്യയ്ക്ക് പറയാനുള്ളത് കുഞ്ഞിനെ കഴിയുന്നത്ര മുലയൂട്ടുക എന്നാണ്. ഇത് ശരീരം മെലിയാൻ സഹായിക്കും.
മുലയൂട്ടലിന് ശേഷം പഴയതുപോലെ മിതമായ ഭക്ഷണരീതിയിലേക്ക് താൻ മാറിയെന്ന് ശരണ്യ ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തി. ഡാൻസ് പ്രാക്ടീസും പഠിപ്പിക്കലും ആരംഭിച്ചതോടെ തടി കുറഞ്ഞു. ചെറിയ യോഗാസനങ്ങളും ചെയ്തുവെന്നും നടി കൂട്ടിച്ചേർത്തു.