തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡുകളിൽ ഇതുവരെ 14,014 ഗുണ്ടകൾ
അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് മേധാവി അറിയിച്ചു. ഗുണ്ടാ നിയമ പ്രകാരം 224 പേർക്കെതിരെ കേസെടുത്തു. ഡിസംബർ 18 മുതൽ ജനുവരി 16 വരെയുളള കണക്കാണിത്. 19,376 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. 6,305 മൊബൈൽ ഫോണുകൾ പരിശോധനക്കായി പിടിച്ചെടുത്തു. ജാമ്യവ്യവസ്ഥകൾ ലംഘിച്ച 62 പേരുടെ ജാമ്യം റദ്ദാക്കാൻ നടപടിയെടുത്തു.
ഏറ്റവുമധികം ഗുണ്ടകൾ അറസ്റ്റിലായത് തിരുവനന്തപുരം റൂറലിലാണ് -1606 പേർ. ആലപ്പുഴയിൽ 1337 പേരും കൊല്ലം സിറ്റിയിൽ 1152 പേരും കാസർകോട്ട് 1141 പേരും പാലക്കാട്ട് 1045 പേരും പിടിയിലായി. ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതും തിരുവനന്തപുരം റൂറലിൽ നിന്നാണ്-1188.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |