SignIn
Kerala Kaumudi Online
Friday, 26 April 2024 12.30 PM IST

പിടിവിട്ട് കൊവിഡ് : കർശന നിയന്ത്രണം

covid

കോട്ടയം : കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ. ജില്ലയിലെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾ, മതപരമായ ചടങ്ങുകൾ എന്നിവയ്ക്കും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പരമാവധി 50 ആയി നിജപ്പെടുത്തി. ടി.പി.ആർ നിരക്ക് 30 ന് മുകളിൽ എത്തുന്ന സാഹചര്യത്തിൽ ജില്ലയിൽ പൊതുപരിപാടികൾക്കും വിലക്കുണ്ട്. ഹോട്ടലുകളിൽ 50 ശതമാനം ഇരിപ്പിടങ്ങളേ അനുവദിക്കൂ. കൊവിഡ് മാനദണ്ഡങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചാൽ പകർച്ചവ്യാധി നിയന്ത്രണ നിയമം, ദുരന്തനിവാരണ നിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവയനുസരിച്ച് നിയമനടപടി സ്വീകരിക്കും. പൊലീസുമായി ചേർന്ന് നടപടി സ്വീകരിക്കാൻ ഇൻസിഡന്റ് കമാൻഡർമാരെ ചുമതലപ്പെടുത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ആരോഗ്യവകുപ്പുമായി ചേർന്ന് കൂടുതൽ കോവിഡ് പരിശോധനകൾ നടത്തുകയും ടി.പി.ആർ. നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യണം. സ്ഥാപനങ്ങളിൽ കോവിഡ് മാനദണ്ഡം കർശനമായി പാലിക്കുന്നുണ്ടെന്ന് സ്ഥാപനമേധാവി ഉറപ്പാക്കണം. മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, സാനിറ്റെസർ ഉപയോഗം, തെർമൽ സ്‌കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കൽ എന്നിവ നടപ്പാക്കണം. പൊതുജനങ്ങൾ വിനോദയാത്രകളും അനാവശ്യ യാത്രകളും ഒഴിവാക്കണം. ടി.പി.ആർ. നിരക്ക് 30 ശതമാനത്തിനു മുകളിലായ കാലയളവിൽ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. വ്യാപാര സ്ഥാപനങ്ങളിൽ തെർമ്മൽ സ്‌കാനർ പരിശോധന നടത്തണം. സാമൂഹിക അകലം പാലിക്കൽ, മാസ്‌ക്, സാനിറ്റൈസർ ഉപയോഗം എന്നിവ പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.

 ഓൺലൈൻ സേവനങ്ങൾ
പരമാവധി പ്രയോജനപ്പെടുത്തണം

സി.എസ്.എൽ.ടി.സികൾ തുറക്കേണ്ട സാഹചര്യമുണ്ടായാൽ അടിയന്തര നടപടി സ്വീകരിക്കുന്നതിന് നിർദ്ദേശം

കോട്ടയം: കോവിഡ് വ്യാപന സാഹചര്യത്തിൽ പൊതുജനങ്ങൾ സർക്കാരിന്റെ ഓൺലൈൻ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടർ.
ഓഫീസ് സന്ദർശനങ്ങൾ പരമാവധി കുറയ്ക്കണം. സർക്കാർ സ്ഥാപനങ്ങളിൽ അപേക്ഷ സ്വീകരിക്കുന്നതിന് ഡ്രോപ് ബോക്‌സുകൾ സ്ഥാപിക്കുന്നതിന് വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആവശ്യഘട്ടത്തിൽ സി.എസ്.എൽ.ടി.സികൾ തുറക്കേണ്ട സാഹചര്യമുണ്ടായാൽ അടിയന്തര നടപടി സ്വീകരിക്കുന്നതിന് എ.ഡി.സി. ജനറലിനെ ചുമതലപ്പെടുത്തി.

ഇന്നലെ 1758 പേർക്ക് കൊവിഡ്‌

വീണ്ടും ആശങ്ക വിതച്ച് കൊവിഡ് നിരക്കും, ടി.പി.ആറും ഉയരുന്നു. ഇന്നലെ ജില്ലയിൽ 1758പേർക്കാണ് രോഗം ബാധിച്ചത്. 34.11 ആണ് ടി.പി.ടിആർ. ഇതിൽ 21 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 159 പേർ രോഗമുക്തരായി. 5153 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ആകെ 23750 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ: കോട്ടയം -290, ചങ്ങനാശ്ശേരി -78, പാലാ- 60, കാഞ്ഞിരപ്പള്ളി -57, വാഴപ്പള്ളി -55, ചിറക്കടവ് -53, എരുമേലി - 51, ഏറ്റുമാനൂർ-50, മുണ്ടക്കയം-44, ആർപ്പൂക്കര -42, മീനച്ചിൽ-33, വിജയപുരം-32, പായിപ്പാട്, കുറിച്ചി -27, കടനാട് -26, മുത്തോലി, പാമ്പാടി, കറുകച്ചാൽ, കരൂർ- 25, കടുത്തുരുത്തി, അയർക്കുന്നം-24, തലയോലപ്പറമ്പ്, അതിരമ്പുഴ, വെളിയന്നൂർ -23, പനച്ചിക്കാട്, പാറത്തോട്, വെള്ളാവൂർ, മാടപ്പള്ളി -21, മണിമല, മാഞ്ഞൂർ, കങ്ങഴ-20, രാമപുരം, മുളക്കുളം, പുതുപ്പള്ളി- 19, കൊഴുവനാൽ, ഭരണങ്ങാനം, വാഴൂർ-18, കാണക്കാരി, തൃക്കൊടിത്താനം-17, ഈരാറ്റുപേട്ട-16, കിടങ്ങൂർ-15, ഞീഴൂർ, പള്ളിക്കത്തോട്, വൈക്കം, വെള്ളൂർ-14, എലിക്കുളം, കുറവിലങ്ങാട്, കൂരോപ്പട, ഉഴവൂർ, മരങ്ങാട്ടുപള്ളി-13

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.