പാലക്കാട്: ഭാരത് ധർമ്മ മഹിള സേനയുടെ (ബി.ഡി.എം.എസ്) പാലക്കാട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളുടെ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.അനുരാഗ് ഉദ്ഘാടനം ചെയ്തു. ബി.ഡി.ജെ.എസ് പാലക്കാട് ജില്ലാ പ്രസിഡന്റ് അഡ്വ. കെ.രഘുവിന്റെ അദ്ധ്യക്ഷത വഹിച്ചു. എ.ഗംഗാധരൻ, ബി.ജി.വൈ.എസ് ജില്ലാ പ്രസിഡന്റ് രാജീവ് മാടമ്പി, നിവിൻ ശിവദാസ്, എസ്. ദിവാകരൻ, കെ.അരവിന്ദാക്ഷൻ, ആർ.അരവിന്ദാക്ഷൻ, കെ.ഉണ്ണിക്കൃഷ്ണൻ, ചെല്ലപ്പൻ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി അസി.പ്രൊഫ. കെ.റോഷ് നി (പ്രസിഡന്റ് ), ആതിര രാജീവ് (വൈസ് പ്രസിഡന്റ്), നിമിഷ ഗോപി (ജനറൽ സെക്രട്ടറി), പ്രീത ശിവദാസ് (ജോയിന്റ് സെക്രട്ടറി), വിനീത ജയകുമാർ (ട്രഷർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |