SignIn
Kerala Kaumudi Online
Friday, 26 April 2024 7.08 AM IST

സി.പി.എം പാർട്ടി കോൺഗ്രസ് : ഏരിയാതല സംഘാടകസമിതി

cpm

കണ്ണൂർ: സി.പി.എം 23ാം പാർട്ടി കോൺഗ്രസ്സിന്റെ ഏരിയാതല സംഘാടക സമിതി രൂപീകരണ യോഗങ്ങൾ പയ്യന്നൂർ,ആലക്കോട്, തളിപ്പറമ്പ്, തലശ്ശേരി, കൂത്തുപറമ്പ് ഏരിയകളിൽ നടന്നു.

കൂത്തുപറമ്പിൽ റൂറൽ ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി യോഗം കേന്ദ്രകമ്മിറ്റിയംഗം ഇ. പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. എം. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികൾ : പാട്യം രാജൻ(ചെയർമാൻ) ടി ബാലൻ(കൺവീനർ).

തളിപ്പറമ്പിൽ കെ.കെ.എൻ പരിയാരം ഹാളിൽ കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്തു. പി.മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: കരിവെള്ളൂർ മുരള(ചെയർമാൻ)​ ,​ കെ സന്തോഷ്(കൺവീനർ)​.

പയ്യന്നൂർ റൂറൽ ബാങ്ക് ഹാളിൽ നടന്ന സംഘാടകസമിതി യോഗം കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. വി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു.ഭാരവാഹികൾ: ടി.ഐ. മധുസൂദനൻ എം.എൽ.എ(ചെയർമാൻ)​, വി കുഞ്ഞികൃഷ്ണൻ(കൺവീനർ)​.

ആലക്കോട് ഇ.എം.എസ് മന്ദിരത്തിൽ നടന്ന സംഘാടകസമിതി രൂപീകരണ യോഗം ജില്ലാസെക്രട്ടറി എം. വി. ജയരാജൻ ഉദ്ഘാടനം ചെയ്തു.എം.കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: എം കരുണാകരൻ(ചെയർമാൻ)​, സാജൻ കെ ജോസഫ് (കൺവീനർ).

തലശ്ശേരി റൂറൽ ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സംഘാടകസമിതി യോഗം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു എ.എൻ. ഷംസീർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികൾ:പ്രൊഫ. എ.പി. സുബൈർ(ചെയർമാൻ), സി.കെ.രമേശൻ(കൺവീനർ)​. പെരിങ്ങോം, മാടായി, എടക്കാട്, പിണറായി, ഇരിട്ടി, പേരാവൂർ ഏരിയകളിൽ സംഘാടകസമിതി രൂപീകരണ യോഗങ്ങൾ ഇന്ന് നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.