കൊല്ലം: വാഹനാപകടത്തിൽ മരിച്ച പൊലീസ് ഉദ്യോഗസ്ഥൻ എ. സുരേഷ് കുമാറിന്റെ വീട്ടിലെത്തി ദുഃഖത്തിൽ പങ്കുചേർന്ന് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ. നിശാന്തിനി. 7ന് ഇരുമ്പ് പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് പൊലീസിലെ ഗായകൻ കൂടിയായ എ. സുരേഷ്കുമാർ മരിച്ചത്. ഇന്നലെ മുളങ്കാടകം ക്ഷേത്രത്തിന് പുന്നിലുളള വീട്ടിലെത്തിയാണ് കുടുംബാംഗങ്ങളുമായി നിശാന്തിനി ദു:ഖം പങ്കുവച്ചത്. ഡി.ഐ.ജിക്ക് ഒപ്പം സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ, അസിസ്റ്റന്റ് കമ്മിഷണർമാരായ എസ്. നാസറുദ്ദീൻ, ജി.ഡി. വിജയകുമാർ, ബി. ഗോപകുമാർ, ഇൻസ്പെക്ടർമാരായ ആർ. രതീഷ്, ഷെഫീക് തുടങ്ങിയവരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |