തലയോലപ്പറമ്പ് : വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ 14ാമത് ബഷീർ അവാർഡ് സമർപ്പണം ബഷീറിന്റെ 114ാമത് ജന്മദിനമായ 21 ന് നടക്കും. മഹാകവി സച്ചിദാനന്ദനാണ് ഈ വർഷത്തെ അവാർഡ്. വൈകിട്ട് 5 ന് പാലാംകടവ് ബഷീർ സ്മാരക മന്ദിരത്തിന് മുൻവശത്തെ നദീകരയിൽ തുറന്ന വേദിയിൽ വച്ച് നടക്കുന്ന ചടങ്ങിൽ സ്പീക്കർ എം.ബി രാജേഷ് അവാർഡ് സമ്മാനിക്കും. 50,000 രൂപയും പ്രശസ്തിപത്രവും സി.എൻ കരുണാകരൻ രൂപകല്പന ചെയ്ത ഫലകവും അടങ്ങുന്നതാണ് അവാർഡ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് ട്രസ്റ്റ് ചെയർമാൻ അഡ്വ.പി.കെ ഹരികുമാർ, സെക്രട്ടറി ഡോ.സി.എം കുസുമൻ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |