SignIn
Kerala Kaumudi Online
Friday, 26 April 2024 5.44 PM IST

അംബേദ്കർ കോളനിവാസികൾ റോഡിൽ ശയനപ്രദക്ഷിണം നടത്തി

strike

പാലക്കാട്: മുതലമട അംബേദ്കർ കോളനിയിലെ ചക്ലിയ വിഭാഗക്കാർ നടത്തിവരുന്ന സമരത്തിന്റെ നൂറാം ദിവസത്തിൽ കളക്ടറേറ്റിന് മുന്നിൽ ശയന പ്രദക്ഷിണം നടത്തി പ്രതിഷേധിച്ചു. ഭാരതീയ നാഷണൽ ജനതാദൾ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോൺ ജോൺ ഉദ്ഘാടനം ചെയ്തു. സമരസമിതി രക്ഷാധികാരി വിളയോടി വേണുഗോപാൽ അദ്ധ്യക്ഷനായി.

ഗോവിന്ദാപുരം അംബേദ്കർ കോളനി നിവാസികൾ കുടിയിരിപ്പിന് സ്ഥലവും താമസത്തിന് വീടും നൽകണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിന് മുന്നിൽ നടത്തിയിരുന്ന സമരത്തിന്റെ ഭാഗമായി പലതവണ ചർച്ച നടത്തിയിട്ടും നീതി ലഭിച്ചില്ലെന്ന് ആരോപിച്ചാണ് സമരം ജില്ലാ കളക്ടറേറ്റിന് മുന്നിലേക്ക് മാറ്റിയത്. ഗോവിന്ദാപുരം അംബേദ്കർ ദളിത് സംരക്ഷണ സമിതിയുടെയും ഭാരതീയ നാഷണൽ ജനതാദൾ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്. ഇന്നലെയോടെ സമരം നൂറാം ദിവസം പിന്നിട്ടു. സമരസമിതി ചെയർമാൻ എസ്. ശിവരാജ് , കെ.സി. അശോകൻ, കെ. മായാണ്ടി, ടി.പി. കനകദാസ്, സെയ്ദ് ഇബ്രാഹിം എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.