പുതിയ പാലം ഇന്ന് തുറക്കും
കൊല്ലം: അറ്റകുറ്റപ്പണിക്കായി അടച്ചിട്ട ഇരുമ്പുപാലത്തിന്റെ സമാന്തരപാലം ഇന്ന് തുറക്കും. ജോലികൾ നേരത്തേ പൂർത്തിയായെങ്കിലും കോൺക്രീറ്റ് ഉറയ്ക്കാനാണ് കുറച്ചുദിവസങ്ങൾകൂടി പാലം അടച്ചിട്ടത്.
നവംബർ 18നാണ് പാലത്തിന്റെ വിള്ളലുകൾ മാറ്റാനായി അടച്ചത്. തിരക്ക് ഒഴിവാക്കാൻ ഗതാഗതം വഴിതിരിച്ചുവിട്ടെങ്കിലും കുരുക്കിന് പരിഹാരമായില്ല. ഇതോടെ പാലത്തിന്റെ ഇരുവശങ്ങളിലും അപകടങ്ങൾ പതിവായിരുന്നു. പ്രദേശത്തെ വ്യാപാര കേന്ദ്രങ്ങളുടെ പ്രവർത്തനത്തെയും സാരമായി ബാധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |