കോട്ടയം : പതിനാലാം പഞ്ചവത്സരക്കാലയളവിൽ കോട്ടയത്തെ ബാലസൗഹൃദജില്ലയായി മാറ്റുന്നതിന്റെ ഭാഗമായി കില സംഘടിപ്പിച്ച ഏകദിന ഓൺലൈൻ ശില്പശാല ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണ അദ്ധ്യക്ഷർ, സ്ഥിരംസമിതി അദ്ധ്യക്ഷർ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ, സെക്രട്ടറി, വർക്കിംഗ് ഗ്രൂപ്പ് വിദഗ്ദ്ധർ, കുട്ടികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, ആസൂത്രണ സമിതി അംഗങ്ങൾ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർക്കായാണ് ശില്പശാല സംഘടിപ്പിച്ചത്. കില ഡയറക്ടർ ഡോ. ജോയി ഇളമൺ മുഖ്യപ്രഭാഷണം നടത്തി. ഡോ. പീറ്റർ എം.രാജ്, കെ.ജി.സജീവ്, ഭാസ്കരൻ പള്ളിക്കര എന്നിവർ ക്ലാസെടുത്തു. 252 പേർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |