SignIn
Kerala Kaumudi Online
Saturday, 27 April 2024 12.06 AM IST

വീണ്ടും മൂവായിരം കടന്ന് കൊവിഡ്

covid

കോട്ടയം : ജില്ലയിൽ 3182 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3182പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 68 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 966 പേർ രോഗമുക്തരായി. 6822 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 46.64 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം ബാധിച്ചവരിൽ 1502 പുരുഷൻമാരും 1308 സ്ത്രീകളും 372 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 475 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 14224പേരാണ് ചികിത്സയിലുള്ളത്. 30724 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. തദ്ദേശാടിസ്ഥാനത്തിലുള്ള കണക്കിങ്ങനെ. കോട്ടയം 525, ചങ്ങനാശ്ശേരി 125, ഏറ്റുമാനൂർ 96, ചിറക്കടവ് 84, പാലാ 78, രാമപുരം 74, കാഞ്ഞിരപ്പള്ളി 73, വൈക്കം 69, കടുത്തുരുത്തി 66, കടനാട് 63, ആർപ്പൂക്കര59, മുണ്ടക്കയം 56, ഭരണങ്ങാനം 53, പുതുപ്പള്ളി, മുത്തോലി, മീനച്ചിൽ 52, ഈരാറ്റുപേട്ട 49, പാമ്പാടി, എലിക്കുളം 47, മണിമല 46, എരുമേലി 45, അയർക്കുന്നം 43, തലയോലപ്പറമ്പ്, കരൂർ 41, തിടനാട് 40, വാഴപ്പള്ളി, പാറത്തോട് 38, കറുകച്ചാൽ 37, വെള്ളൂർ, വിജയപുരം 35, വാഴൂർ, തലപ്പലം 34, അതിരമ്പുഴ 33, കുറവിലങ്ങാട് 32, കൊഴുവനാൽ 31,പൂഞ്ഞാർ, മരങ്ങാട്ടുപള്ളി, അകലക്കുന്നം 30, അയ്മനം, മേലുകാവ് 29, ഉദയനാപുരം, വെള്ളാവൂർ 28, വാകത്താനം, മുളക്കുളം, പനച്ചിക്കാട്, കൂട്ടിക്കൽ, തൃക്കൊടിത്താനം 27, വെളിയന്നൂർ, കുറിച്ചി 26, നീണ്ടൂർ 25, മാടപ്പള്ളി, ഞീഴൂർ 24, ചെമ്പ് 23, മാഞ്ഞൂർ, കല്ലറ, ഉഴവൂർ, കൂരോപ്പട 22, കാണക്കാരി, നെടുംകുന്നം, പള്ളിക്കത്തോട്, തീക്കോയി 19, ടി.വി.പുരം 18, മീനടം 17, മണർകാട്, കിടങ്ങൂ 16, പൂഞ്ഞാർ തെക്കേക്കര, തലനാട്, പായിപ്പാട് 15, കങ്ങഴ, മറവൻതുരുത്ത് 14, തിരുവാർപ്പ് 13, കടപ്ലാമറ്റം, തലയാഴം 12, മൂന്നിലവ് 11, വെച്ചൂർ 8, കുമരകം 7.


93.84 ശതമാനം കുട്ടികൾ വാക്‌സിനെടുത്തു
ജില്ലയിൽ 80,142 കുട്ടികൾ വാക്‌സിൻ സ്വീകരിച്ചു. 15 മുതൽ 18 വയസുവരെയുള്ള കുട്ടികളിൽ 93.84 ശതമാനം പേർ വാക്‌സിനെടുത്തു. കൊവാക്‌സിനാണ് കുട്ടികൾക്ക് നൽകുന്നത്. 15 മുതൽ 17 വയസുവരെയുള്ള 51318 പേരും 1718 വയസുവരെയുള്ള 23824 പേരും വാക്‌സിനെടുത്തു.


കരുതൽ വാക്‌സിൻ സ്വീകരിച്ചത് 23166 പേർ
ജില്ലയിൽ മുതിർന്നവരിൽ 84.22 ശതമാനം പേരും രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചു. 99.13 ശതമാനം പേർ ആദ്യഡോസ് വാക്‌സിനെടുത്തു. 15,48,537 പേർ ഒന്നാംഡോസും 13,15,592 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 23166 പേർ കരുതൽ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പതു മാസത്തിനുശേഷമാണ് കരുതൽ ഡോസ് സ്വീകരിക്കാൻ കഴിയുക.

ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്റർ
കൊവിഡ് വ്യാപനത്തെത്തുടർന്ന് ചിറക്കടവ് പഞ്ചായത്തിലെ നാലാം വാർഡിലുള്ള പൊൻകുന്നം സാൻജോസ് വയോജന മന്ദിരത്തെ ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററായും താത്ക്കാലിക ഡൊമിസിലിയറി കെയർ സെന്ററായും പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.