ചെന്നൈ:കർണാടകയിൽ വാരാന്ത്യ കർഫ്യൂ പിൻവലിച്ചു. രാത്രി പത്ത് മുതൽ രാവിലെ അഞ്ച് വരെയുള്ള നിയന്ത്രണങ്ങൾ തുടരും. വിദഗ്ദ്ധരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ എടുത്തുകളയുന്നതെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. നിലവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് അഞ്ച് ശതമാനത്തിനടുത്ത് മാത്രമാണ്. ഇത് വർദ്ധിച്ചാൽ വീണ്ടും വാരാന്ത്യ കർഫ്യൂ നടപ്പാക്കും. പൊതു പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിലെ നിയന്ത്രണം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തമിഴ്നാട്ടിൽ ഞായറാഴ്ച ലോക്ക്ഡൗൺ
തമിഴ്‌നാട്ടിൽ അടുത്ത ഞായറാഴ്ച ലോക്ക്ഡൗൺ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പോകുന്ന ടാക്‌സികൾക്കും ഓട്ടോകൾക്കും സർവീസ് നടത്താം.