SignIn
Kerala Kaumudi Online
Friday, 26 April 2024 9.38 PM IST

എസ്.ഐയുടെ സത്യസന്ധതയിൽ പണവും രേഖകളും തിരികെലഭിച്ചു

si

ഓയൂർ: നഷ്ടപ്പെട്ട പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് എസ്.ഐയുടെ സത്യസന്ധതയിൽ തിരികെലഭിച്ചു. പൂയപ്പള്ളി സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഗ്രേഡ് എസ്.ഐ മുരുതമൺപള്ളി സ്വദേശി ഷാജിക്കാണ് പേഴ്സ് ലഭിച്ചത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് യാത്രയ്ക്കിടെ കഴിഞ്ഞദിവസം രാവിലെ വെളിയം താന്നിമുക്ക് ജംഗ്ഷന് സമീപത്ത് നിന്ന് പണവും രണ്ട് എ.ടി.എം കാർഡ്, ഹെൽത്ത് കാർഡ്, തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ് എന്നിവ അടങ്ങിയ പേഴ്സാണ് കിട്ടിയത്. വെളിയം വെസ്റ്റ് ശ്രീവിഹാറിൽ ജയപ്രകാശിന്റെ പേഴ്‌സാണ് നഷ്ടപ്പെട്ടത്. പേഴ്സ് കിട്ടിയ വിവരം എസ്.ഐ ഷാജി വാർഡ് മെമ്പർ അജിത്തിനെ അറിയിച്ചു. തുടർന്ന് പൂയപ്പള്ളി സ്റ്റേഷനിലെത്തിയ ജയപ്രകാശ് എസ്.ഐ അഭിലാഷിന്റെ സാന്നിദ്ധ്യത്തിൽ പേഴ്സ് ഏറ്റുവാങ്ങുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.