ലക്നൗ: കൊവിഡ് സാഹചര്യത്തിൽ യു.പിയിലെ സ്കൂളുകളും കോളേജുകളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 30 വരെ സർക്കാർ അവധി പ്രഖ്യാപിച്ചു. ജനുവരി 5ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ 16 വരെ അടച്ചിടാൻ സർക്കാർ നിർദ്ദേശിച്ചിരുന്നു. പിന്നീട് ഇത് 23 വരെ നീട്ടി. ഓൺലൈൻ ക്ലാസ്സുകൾ തുടരും. 15 മുതൽ 18 വരെ പ്രായമുള്ള വിദ്യാർത്ഥികൾക്ക് സ്കൂളുകൾ വാക്സിനേഷൻ ക്യാമ്പ് ഒരുക്കണമെന്നും സർക്കാർ നിർദ്ദേശമുണ്ട്. വാക്സിൻ സ്വീകരിക്കാൻ മാത്രം വിദ്യാർത്ഥികൾക്ക് സ്കൂളുകളിലെത്താം. അംഗനവാടികളിലെ കുട്ടികൾക്ക് ക്ലാസുകൾ ഇല്ലെങ്കിലും റേഷൻ വിതരണം തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |