SignIn
Kerala Kaumudi Online
Friday, 26 April 2024 10.54 PM IST

കൊവിഡ് പ്രതിരോധം തദ്ദേശ സ്ഥാപനങ്ങൾ ശക്തമാക്കണം: മന്ത്രി

veena

പത്തനംതിട്ട : തദ്ദേശ സ്ഥാപനങ്ങൾ വാർഡുതലത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു. തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാരെ പങ്കെടുപ്പിച്ച് നടത്തിയ ഓൺലൈൻ കൊവിഡ് അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രതിരോധ പ്രവർത്തനങ്ങളിൽ തദ്ദേശ വകുപ്പിന് വലിയ പങ്കാണുള്ളത്. ജില്ലയിൽ മാതൃകാപരമായ വാർഡുതല പ്രവർത്തനങ്ങൾ നടത്തണം. വീടുകളിൽ ഐസലേഷനിൽ കഴിയുന്നവർക്ക് ആവശ്യമായ സഹായംനൽകണം. സ്വയംനിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആവശ്യമായ പിന്തുണ നൽകണം. ആശുപത്രികളിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടിവരികയാണ്. ഓക്‌സിജൻ ഉൽപാദനത്തിൽ ജില്ല സ്വയം പര്യാപ്തമാണ്. എല്ലാ ആശുപത്രികളിലും ആവശ്യമായ മരുന്നുകൾ ഉണ്ടെന്ന് ഉറപ്പാക്കും. ഫെബ്രുവരി പതിനഞ്ചോടു കൂടി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പുതിയ ഐ.സി.യു സ്ഥാപിക്കും. കോന്നി മെഡിക്കൽ കോളജിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി അധുനിക സൗകര്യങ്ങൾ ഒരുക്കും. കൊവിഡ് ഒക്യുപൻസി ഡാറ്റ അപ്‌ഡേറ്റ് ചെയ്തു തരാത്ത ജില്ലയിലെ സ്വകാര്യ ആശുപത്രികൾക്കെതിരെ എപ്പിഡമിക് ആക്ട് പ്രകാരം നിയമ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.