മലപ്പുറം: ജില്ലയിൽ രണ്ടാം ഡോസ് വാക്സിനേഷനിൽ മികച്ച നേട്ടം കൈവരിച്ച ചുങ്കത്തറ ആരോഗ്യ ബ്ലോക്കിനെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായ പെരിന്തൽമണ്ണ, തിരൂർ നഗരസഭകളെയും വളവന്നൂർ, മൂത്തേടം, കരുളായി, പോത്തുകൽ, അമരമ്പലം, വഴിക്കടവ്, ചാലിയാർ, വള്ളിക്കുന്ന്, പുളിക്കൽ, പഞ്ചയത്തുകളെയും ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ അഭിനന്ദിച്ചു. രണ്ടാം ഡോസ് വാക്സിൻ പൂർത്തീകരിക്കുന്നതിൽ പിന്നാക്കം നിലക്കുന്ന പഞ്ചായത്തുകളിൽ പ്രത്യേക ഇടപെടൽ നടത്തി വാക്സിനേഷൻ പൂർത്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന്ന് ജില്ലാ കളക്ടർ പഞ്ചായത്ത് ഉപഡയറക്ടറെ ചുമതലപ്പെടുത്തി. ജില്ലയിലെ വിവിധ നഗരസഭ ചെയർപേഴ്സൺമാരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലെ മെഡിക്കൽ ഓഫീസർമാരുടെയും കൊവിഡ് അവലോകന ആസൂത്രണ യോഗത്തിലാണ് ജില്ലാ കളകടർ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും അനുമോദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |