SignIn
Kerala Kaumudi Online
Friday, 26 April 2024 5.52 PM IST

ഇഗ്നോ അപേക്ഷ ജനുവരി 31വരെ

app

കൊല്ലം: എസ്.എൻ കോളേജിലെ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി സ്റ്റഡി സെന്ററിൽ എം.ബി.എ ഉൾപ്പെടെയുള്ള വിവിധ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേർണലിസം, റൂറൽ ഡെവലപ്പ്മെന്റ്, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി, കൊമേഴ്‌സ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, സോഷ്യൽ വർക്ക്‌സ്, മാനേജ്‌മെന്റ് സ്റ്റഡീസ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനായാണ് സമർപ്പിക്കേണ്ടത് .
പട്ടികജാതി - പട്ടികവർഗ വിദ്യാർത്ഥികൾക്ക് ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനം സൗജന്യമാണ്. കേന്ദ്ര സർവകലാശാല എന്ന നിലയിൽ വിദ്യാർത്ഥികൾക്ക് അർഹമായ എല്ലാ ആനുകൂല്യങ്ങളും സ്‌കോളർഷിപ്പുകളും ലഭിക്കും. ഡിഗ്രി, പി.ജി കോഴ്‌സുകളിൽ കോളേജുകളിലെ റഗുലർ പഠനത്തോടൊപ്പം തന്നെ ഇഗ്നോയിലും ചേർന്ന് മറ്റൊരു വിഷയത്തിൽ ഡിഗ്രി, പി.ജി കോഴ്‌സുകൾക്ക് പഠിക്കാവുന്നതാണ്. ഫോൺ: 0474 27489312, 8589864228.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.