കാബൂൾ : പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് നഗരത്തിൽ മിനി ബസിൽ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് ഏഴ് പേർ കൊല്ലപ്പെട്ടു. ഹാജി അബ്ബാസ് ഏരിയയിൽ ഇന്നലെ വൈകിട്ട് ആയിരുന്നു സ്ഫോടനം.
പത്തോളം പേർക്ക് പരിക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മരിച്ചവരിൽ നാല് പേർ സ്ത്രീകളാണെന്ന് ഒരു അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ബസിന്റെ ഇന്ധന ടാങ്കിലായിരുന്നു ബോംബ് ഘടിപ്പിച്ചിരുന്നത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം നിലവിൽ ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമാണ് ഹെറാത്ത്. ഇറാൻ അതിർത്തിയോട് ചേർന്നാണ് ഹെറാത്ത് സ്ഥിതി ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |