പ്രമാടം : ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഏറ്റുമുട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രമാടത്ത് സമാധാന അന്തരീക്ഷം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രമാടം മണ്ഡലം കമ്മിറ്റി പ്രതിഷേധ യോഗം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിഷ്ണു കുമാർ അദ്ധ്യക്ഷത വഹിച്ചു. റോബിൻ മോൻസി, എം.കെ. മനോജ്, നിഖിൽ ചെറിയാൻ, പി.ആർ. ജയൻ, സോണി.എം. ജോസ്, ബിജു വട്ടക്കുളഞ്ഞി, മനേഷ് തങ്കച്ചൻ, സിജിൻ ജോർജ്, ശ്യാം വെള്ളപ്പാറ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |