ചങ്ങനാശേരി: പ്രതിനിധി സഭയിലേക്കുള്ള ഈ വർഷത്തെ തിരഞ്ഞെടുപ്പ് മാർച്ച് 13ന് താലൂക്ക് യൂണിയൻ ഓഫീസുകളിൽ നടക്കുമെന്ന് എൻ.എസ്.എസ് ഇക്‌ഷൻ കമ്മിഷൻ അഡ്വ. പി.ജി. പരമേശ്വരപ്പണിക്കർ അറിയിച്ചു. പ്രഥമ വോട്ടർ പട്ടിക 31ന് യൂണിയൻ ഓഫീസുകളിൽ പ്രസിദ്ധീകരിക്കും. പരാതികൾ ഫെബ്രുവരി ഒമ്പതുവരെ സ്വീകരിക്കും. അന്തിമ വോട്ടർപട്ടിക 21ന് പ്രസിദ്ധീകരിക്കും. പത്രികകൾ ഫെബ്രുവരി 27ന് സമർപ്പിക്കണം. വോട്ടെടുപ്പ് ആവശ്യമെങ്കിൽ മാർച്ച് 13ന് 10 മുതൽ ഒന്ന് വരെ യൂണിയൻ ഓഫീസുകളിൽ നടക്കും.