SignIn
Kerala Kaumudi Online
Thursday, 25 April 2024 8.45 PM IST

ഒരു നാടൻ 'ബേവാച്ച്..!"

ee

വിനോദസഞ്ചാര മേഖലയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ബീച്ചുകൾ. വിശ്രമത്തിനും സുഖവാസത്തിനുമായി നിരവധി ആളുകളാണ് ഇവിടങ്ങളിൽ എത്താറുള്ളത്. നമ്മുടെ കടൽത്തീരങ്ങളിൽ മാത്രമല്ല ലോകത്തെ മിക്ക തീരങ്ങളിലും ബീച്ചുകൾക്ക് വലിയ ടൂറിസം സാദ്ധ്യതയാണ്.ഇതു വൻ ടൂറിസം വ്യവസായമായി നിലനിൽക്കുന്നുമുണ്ട്. നമ്മുടെ കോവളവും കാപ്പാടും മുതൽ മെറീന, ഗോവ, ജൂഹു തുടങ്ങി ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന അനേകം ബീച്ചുകളുണ്ട്. സൺ ബാത്ത്, സാൻഡ് ബാത്ത്, സീബാത്ത്, സർഫിംഗ് തുടങ്ങിയ പലവിനോദങ്ങളും സന്ദർശകരെ ആകർഷിക്കുന്നു. അങ്ങനെ കടലിൽ കുളിച്ചും കടൽക്കാറ്റേറ്റും മണലിൽ ഉരുണ്ടും ഈ ബീച്ചുകൾ മിക്കപ്പോഴും ജനനിബിഢമായിരിക്കും. ഇത്തരം സീനുകളുള്ള 'ബേവാച്ച് " എന്ന പേരിൽ തന്നെ അമേരിക്കക്കാരുടെ പ്രസിദ്ധമായ സീരിയലും സിനിമയുമൊക്കെയുണ്ട്.

ഒരിക്കൽ നാട്ടിലെത്തിയപ്പോൾ ഗട്ടി ഇമേജസിനുവേണ്ടി കോവളത്തെ കുറെ ഫോട്ടോകൾ എടുക്കാൻ പ്ലാനിട്ടു. അടുത്തദിവസം ഉച്ചയോടെ അവിടെ എത്തി. പലതവണ പോയിരുന്നത് രാവിലെയും വൈകുന്നേരങ്ങളിലുമാണ്. സൂര്യന്റെ സ്ഥാനവും വെളിച്ചത്തിന്റെ വ്യത്യാസവും പതിവ് ചിത്രങ്ങൾ നിന്നും ഒരു മാറ്റവും പ്രതീക്ഷിച്ചു. വൈകുന്നേരമാകുമ്പോഴേക്കും അസ്‌തമയക്കാഴ്‌ച കാണാനും മറ്റും സഞ്ചാരികളുടെ തിരക്കായിരിക്കും. ഏതായാലും അവിടെയെത്തുമ്പോൾ നല്ല വെയിൽ ഉണ്ടായിരുന്നു. സാമാന്യം ആൾക്കാരുമുണ്ടായിരുന്നു.

പലചിത്രങ്ങളും കവർ ചെയ്‌തു ബീച്ചിലൂടെ തന്നെ നടന്നു ഒരിടത്തെത്തുമ്പോൾ രസകരമായ ഒരു കാഴ്‌ച കണ്ടു. ഒരു കക്ഷി കടപ്പുറത്തിരുന്നു കാഴ്‌ചകളെല്ലാം ആസ്വദിക്കുന്നു! കുറേപ്പേർ കടലിൽ കുളിക്കുന്നു. ഒരു പട്ടി ആരേയും ശ്രദ്ധിക്കാതെ അങ്ങോട്ടുതന്നെ നോക്കിയിരിക്കുന്നു. മനുഷ്യരെപ്പോലെയുള്ള ദുരുദ്ദേശമൊന്നും കക്ഷിക്കില്ലെന്നു മുഖത്തെ ഭാവം കണ്ടാൽ മനസിലാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KAZCHAYKKAPPURAM, DETHAN PUNALOOR
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.