വയനാട്: കാട്ടിൽ വിറക് ശേഖരിക്കാൻ പോയ സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം. രക്ഷപ്പെടാൻ ഓടുന്നതിനിടെ വീണ് തലയിടിച്ച് ആദിവാസി സ്ത്രീ മരിച്ചു. കാട്ടുനായ്ക്ക കോളനിയിലെ ബസവി(45) എന്ന ശാന്തയാണ് മരിച്ചത്. ബസവിയും സഹോദരി മാച്ചിയുമടക്കം അഞ്ചുപേരാണ് കാട്ടാനയുടെ മുന്നിൽ പെട്ടത്. രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ബസവിക്ക് ഗുരുതര പരിക്കേറ്റു. സഹോദരി മാച്ചിയ്ക്ക് നിസാര പരിക്കുകളേയുളളു.
പുൽപ്പളളി സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതര പരിക്കുകളുണ്ടായിരുന്ന ബസവി അവിടെവച്ച് മരിച്ചു. സഹോദരൻ ബൈരൻ കാട്ടാനയുടെ പിടിയിൽ പെടാതെ രക്ഷപ്പെട്ടു. കാട്ടാന ആക്രമിച്ചാണ് ബസവി മരിച്ചതെന്നും എന്നാൽ ആന ആക്രമിച്ചതിന്റെ പാടുകളൊന്നും ഇവരുടെ ശരീരത്തിലില്ലെന്നും വീണ പരിക്കുകളാണ് ഉളളതെന്നും വനംവകുപ്പ് അറിയിച്ചു. വിശദവിവരങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ ലഭ്യമാകൂ. ബസവിയുടെ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |