തിരുവനന്തപുരം: വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസിൽ ഹോർട്ടികോർപ് മുൻ എം ഡി ശിവപ്രസാദ് കീഴടങ്ങി. സൗത്ത് എസിപി ഓഫീസിൽ എത്തിയാണ് പ്രതി കീഴടങ്ങിയത്. വീട്ടുജോലിക്ക് നിന്ന ഒഡീഷ സ്വദേശിയായ യുവതിയെ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി.
ശീതളപാനിയത്തിൽ മദ്യം നൽകിയായിരുന്നു പീഡനം. എഴുപത്തിയഞ്ചുകാരനായ ശിവപ്രസാദ് സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിൽ ഉയർന്ന പദവി വഹിച്ചിരുന്ന വ്യക്തിയാണ്. കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽപോയിരുന്നു. തുടർന്ന് ശിവപ്രസാദിനെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |