കോട്ടയം: ജില്ലയിൽ 194 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 427 പേർ രോഗമുക്തരായി. 2012 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 80 പുരുഷൻമാരും 83 സ്ത്രീകളും 31 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 37 പേർക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 2752 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 443585 പേർ കൊവിഡ് ബാധിതരായി. 439423 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 5746 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |