ന്യൂഡൽഹി: കൊവിഡിനെ തുടർന്ന് നടപ്പാക്കിയ അന്താരാഷ്ട്ര വിമാന യാത്രാ നിരോധനം ഇനിയൊരു ഉത്തരവിറങ്ങുന്നതുവരെ നീട്ടാൻ സിവിൽ വ്യോമയാന ഡയറക്ടറേറ്റ് തീരുമാനിച്ചു. അതേസമയം, മറ്റ് രാജ്യങ്ങളുമായി സഹകരിച്ചുള്ള എയർ ബബിൾ സംവിധാനവും പ്രത്യേക അനുമതിയോടെ നടത്തുന്ന സർവീസുകളും അന്താരാഷ്ട്ര ചരക്കു വിമാന സർവീസുകളും തുടരും.
കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് 2020 മാർച്ച് മുതൽ അന്താരാഷ്ട്ര വിമാന യാത്ര നിരോധിച്ചിരുന്നു. പിന്നീട് 2020 ജൂലായ് മുതലാണ് 45 രാജ്യങ്ങളുമായി സഹകരിച്ച് എയർ ബബിൾ സർവീസ് തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |