ന്യൂഡൽഹി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത മഹാരാഷ്ട്രാ മന്ത്രി നവാബ് മാലിക്കിന്റെ ഹർജി ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. അടിയന്തിര വാദം കേൾക്കണമെന്നാവശ്യപ്പെട്ടാണ് ജസ്റ്റിസ് എസ്.എസ്. ഷിൻഡെ, ജസ്റ്റിസ് എൻ.ആർ. ബോർക്കർ എന്നിവരുടെ ബെഞ്ച് മുമ്പാകെ നവാബ് മാലിക്കിന്റെ അഭിഭാഷകരായ താരിഖ് സെയ്ദും കുശാൽ മോറും ഹർജി നൽകിയത്. ഇ.ഡി കസ്റ്റഡിയിലുള്ള മാലിക്കിനെ 3ന് കീഴ്ക്കോടതിയിൽ ഹാജരാക്കുമെന്നും അതിനാൽ ഹർജി അടിയന്തിരമായി പരിഗണിക്കണമെന്നുമായിരുന്നു ആവശ്യം.
ഫെബ്രുവരി 23 നാണ് നവാബ് മാലിക് അറസ്റ്റിലാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |