കോട്ടയം: സിൽവർ ലൈൻ റെയിൽ പദ്ധതിക്കായുള്ള സർക്കാരിന്റെ ഹിഡൻ അജണ്ടയെ എന്തു വില കൊടുത്തും നേരിടുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുന്നറിയിപ്പ് നൽകി. യു.ഡി.എഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ, കേരളാ കോൺഗ്രസ് എക്സി.ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ, നേതാക്കളായ പി.എ സലിം, ഫിലിപ്പ് ജോസഫ്, പി.എസ് ജയിംസ്, ടി.സി. അരുൺ,സാജു എം. ഫിലിപ്പ്, കെ. ടി ജോസഫ്, വി.ജെ ലാലി, പ്രിൻസ് ലൂക്കോസ്, ഗ്രേസമ്മ മാത്യു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |