കൊച്ചി: നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്നു പരിഗണിക്കും. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ
കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ മാർച്ച് ഒന്നു വരെയാണ് എറണാകുളം അഡി. സ്പെഷ്യൽ സെഷൻസ് കോടതി നൽകിയിരുന്നത്. അന്വേഷണ സംഘം ഇന്ന് സമയം നീട്ടിച്ചോദിക്കുമെന്ന് സൂചനയുണ്ട്. വിചാരണ പൂർത്തിയാക്കാൻ ആറുമാസം കൂടി ആവശ്യപ്പെട്ട് വിചാരണക്കോടതിയും സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. തുടരന്വേഷണത്തിനെതിരെ നടൻ ദിലീപ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലും, അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |