ബാലുശ്ശേരി: നന്മണ്ട വെടിവെയ്പ്പിലെ മൂന്നാംപ്രതി കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാഫിയെ ബാലുശ്ശേരി എസ്.ഐ റഫീഖും സംഘവും പിടികൂടി. കഴിഞ്ഞ ദിവസം രാത്രി വയനാട്ടിൽ വെച്ചാണ് ഇയാൾ അറസ്റ്റിലായത്. സംഭവത്തിനുശേഷം ഒളിവിൽ കഴിയുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി. ഇക്കഴിഞ്ഞ ഫെബ്രു. 26ന് രാത്രിയായിരുന്നു നാടിനെ നടുക്കിയ വെടിവയ്പ്. സംഭവത്തിൽ മുനീർ, ഷാഫി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |