കോഴിക്കോട്: ബി ഗുഡ് തേനിൽ നിന്നുള്ള 'ഹണി സ്പ്രെഡ് ' വിപണിയിലിറക്കി. കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ.പി. എം വാരിയർ ഗായിക കൃഷ്ണദിയയ്ക്ക് കൈമാറിയായിരുന്നു ഉദ്ഘാടനം. പ്രകൃതിദത്തമായ ചേരുവകളോടെ അനാർ, മാങ്കോ, ലെമൺ-ജിൻജർ, ചോക്ലേറ്റ് എന്നീ രുചികളിൽ ലഭിക്കും.
കച്ചേരിമഠത്തിൽ രഘുനാഥൻ, രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള വി കെ എസ് വേർവ് നെക്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് നിർമ്മാതാക്കൾ. കണിശമായ ഗുണപരിശോധനയ്ക്ക് ശേഷമാണ് തങ്ങളുടെ സ്വന്തം കർഷകരിൽ നിന്ന് തേൻ ശേഖരിക്കുന്നതെന്ന് ചീഫ് ക്വാളിറ്റി കൺട്രോളർ അനുഷ രാജീവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |