പാലക്കാട്: ജില്ലയിലെ ജോബ് ഫെയർ സ്പെക്ട്രം 2022 തൊഴിൽമേള 11ന് മലമ്പുഴ ഐ.ടി.ഐയിൽ നടക്കും. സർക്കാർ, സ്വകാര്യ ഐ.ടി.ഐകളിൽ നിന്നും തൊഴിൽ പരിശീലനം നേടിയ ട്രെയിനികളുടെ തൊഴിൽ സാദ്ധ്യത ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള സംഘടിപ്പിക്കുന്നതെന്ന് ജില്ലാ കൺവീനർ കെ.സി.അജിത, മേഖല കൺവീനർ സി.രതീശൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1000 ഉദ്യോഗാർത്ഥികളും 50 കമ്പനികളും മേളയിൽ പങ്കെടുക്കും. മേളയുടെ ഉദ്ഘാടനം ഉച്ചയ്ക്ക് 2.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |