SignIn
Kerala Kaumudi Online
Friday, 26 April 2024 9.13 PM IST

27മുതൽ വിമാന സർവീസ് പഴയപടി

air

ന്യൂഡൽഹി: കൊവിഡിനെ തുടർന്ന് അന്താരാഷ്‌ട്ര വിമാന യാത്രയ്‌ക്ക് രണ്ടു വർഷമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. മാർച്ച് 27മുതൽ വിമാന സർവീസുകൾ പഴയപടിയാവും. 2020 മാർച്ച് 23 മുതൽ നിറുത്തിവച്ച സർവീസുകളാണ് പുനഃസ്ഥാപിക്കുന്നത്. വേനൽക്കാല സർവീസുകളാണ് ആദ്യം തുടങ്ങുകയെന്ന് സിവിൽ വ്യോമയാന ഡയറക്‌ടറേറ്റ് അറിയിച്ചു.

32 വിദേശരാജ്യങ്ങളുമായി സഹകരിച്ച് 2020 ജൂലായിൽ തുടങ്ങിയ ചാർട്ടേഡ് എയർ ബബിൾ സംവിധാനത്തിലാണ് വിമാന സർവീസുകൾ നടന്നിരുന്നത്. ചരക്കു വിമാനങ്ങൾക്കും കേന്ദ്ര സർക്കാർ അനുമതി നൽകുന്ന പ്രത്യേക വിമാനങ്ങൾക്കും നിയന്ത്രണം ബാധകമായിരുന്നില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, FLIGHTS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.