കോട്ടയം : വനിതാ വികസന കോർപ്പറേഷന്റെ വിവിധ വായ്പകൾക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത വരുമാന പരിധിയിലുള്ള 18നും 55നും മദ്ധ്യേ പ്രായമുള്ള തൊഴിൽരഹിതരായ വനിതകൾക്ക് 5 വർഷം തിരിച്ചടവ് കാലാവധിയിൽ 6% പലിശനിരക്കിലാണ് വ്യക്തിഗത വായ്പ. ജില്ലാ മൈക്രോഫിനാൻസ് പദ്ധതിയിൽ കുടുംബശ്രീ സി.ഡി.എസിന് 3%, 3.5% പലിശ നിരക്കിൽ 1.5 കോടി രൂപ വരെ വായ്പയും നൽകും. സി.ഡി.എസിന് കീഴിലുള്ള എസ്.എച്ച്.ജി കൾക്ക് 10 ലക്ഷം രൂപ വരെയും ഹരിതകർമ്മസേന ശുചീകരണ തൊഴിലാളി യൂണിറ്റ് എന്നിവയ്ക്ക് 6 ലക്ഷം രൂപ വരെയും ലഭ്യമാണ്. ഫോൺ : 04812930323.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |