SignIn
Kerala Kaumudi Online
Friday, 26 April 2024 4.31 PM IST

നിക്ഷേപ സൗഹൃദത്തിൽ കേരളം മാതൃകയെന്ന് തായ്‌ലൻഡ്

1

തിരുവനന്തപുരം: കേരളത്തിലെ നിക്ഷേപ സൗഹൃദാന്തരീക്ഷം മാതൃകയാണെന്നും സംസ്ഥാനവുമായി സഹകരിച്ച് ഭക്ഷ്യസംസ്‌കരണം, കരകൗശല നിർമ്മാണം തുടങ്ങിയ മേഖലകളിൽ സംരംഭങ്ങൾ ആരംഭിക്കുമെന്നും തായ്‌ലൻഡ് കോൺസുൽ ജനറൽ നിടിരോഗ് ഫൊൺപ്രസേട്ട് പറഞ്ഞു. കേരളവുമായി പ്രത്യേക ധാരണാപത്രം ഒപ്പുവയ്ക്കാൻ തായ്ലൻഡിനുള്ള താത്പര്യം അദ്ദേഹം അറിയിച്ചു. മന്ത്രി പി. രാജീവുമായി കോൺസുൽ ജനറലിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ കൂടിക്കാഴ്ചയിൽ,​ കേരളത്തിൽ ആരംഭിക്കാൻ സാധിക്കുന്ന മറ്റ് വ്യവസായങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.

സംസ്ഥാനത്തെ വ്യാവസായിക രംഗത്ത് നിക്ഷേപകർക്കനുകൂലമായി വരുന്ന മാറ്റങ്ങളിൽ സന്തോഷമുണ്ടെന്ന് കോൺസുൽ ജനറൽ പറഞ്ഞു. തായ് സംരംഭകർക്ക് പ്രതീക്ഷ നൽകുന്നതാണ് ഈ മാറ്റങ്ങൾ. കേരളത്തിൽ സംരംഭം ആരംഭിക്കാനാഗ്രഹിക്കുന്ന നിക്ഷേപകർ കോൺസുലേറ്റുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷ്യസംസ്‌കരണ മേഖലയിൽ വർദ്ധിക്കുന്ന സാദ്ധ്യതകൾ മന്ത്രി കോൺസുൽ ജനറലിനോട് വിശദീകരിച്ചു. വ്യവസായം ആരംഭിക്കാൻ താത്പര്യമുള്ള സംരംഭകർക്ക് സംസ്ഥാന സർക്കാരിന്റെ സഹകരണവും അദ്ദേഹം ഉറപ്പുനൽകി. കോൺസുൽ സംഘത്തിന് കേരളത്തിന്റെ സ്‌നേഹോപഹാരമായി ആറന്മുള വാൽക്കണ്ണാടിയും മന്ത്രി സമ്മാനിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, KERALA, THAILAND
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.