വടകര: ദേശീയപാതയ്ക്കായി കുടിയൊഴിപ്പിക്കപ്പെടുന്നവർ വടകരയിൽ നിരാഹാര സമരം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതിയും ദേശീയപാത കർമ്മ സമിതിയുമാണ് സമരം സംഘടിപ്പിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷറർ ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു. കർമ്മ സമിതി സംസ്ഥാന സമിതി അംഗം പ്രദീപ് ചോമ്പാല, പുറന്തോടത്ത് സുകുമാരൻ, അടിയേരി രവീന്ദ്രൻ, സി.രാമകൃഷ്ണൻ, ഏ.കെ . ജലീൽ, കെ.ടി.വിനോദ് , ഹരീഷ് ജയരാജ്, പി.എ.ഖാദർ, പി.കെ.രാമചന്ദ്രൻ , എം.കെ.ഗംഗാധരൻ, ടി.എം ബാലൻ, കെ.പി.എ മനാഫ്, പി.എം.പ്രമോദ്, പി.അമൽ ,എ.ടി.കെ.സാജിദ്, എ.വി.അജീഷ് കുമാർ, കെ.ബൈജു , അബു തിക്കോടി,രജീഷ് മുക്കാളി എന്നിവർ സംസാരിച്ചു. സമരത്തിൽ പങ്കെടുത്തവർക്ക് കെ.കെ രമ എം.എൽ. എ നാരങ്ങനീര് നൽകി ഉപവാസം അവസാനിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |