കോഴിക്കോട്: കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ 'കുട്ടുകാരിയ്ക്കൊരു കൂട് ' പദ്ധതിയുടെ ഭാഗമായി പണിതീർത്ത മൂന്നാമത്തെ വീടിന്റെ താക്കോൽദാനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എ.ടി.അബ്ദുൽ നാസർ താക്കോൽ ഏറ്റുവാങ്ങി.
ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ ഇടയിൽ സർവേയിലൂടെ അർഹയായ ഒരു കുട്ടിയെ കണ്ടെത്തി ആ കുടുംബത്തിന് വീട് വെച്ചുകൊടുക്കുന്ന പദ്ധതിയാണ് 'കുട്ടുകാരിയ്ക്കൊരു കൂട് '.
ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് കമ്മിറ്റി സെക്രട്ടറി പി.എസ്. അസൻ കോയ ആധാരം കൈമാറി. ഹയർ സെക്കൻഡറി റീജിനൽ ഡയറക്ടർ ശൈലജാദേവി മുഖ്യപ്രഭാഷണം നടത്തി. മനോജ് കുമാർ കണിച്ചുകുളങ്ങര എൻ.എസ്.എസ് സന്ദേശം നൽകി. കൗൺസിലർമാരായ മുഹ്സിന, ജയഷീല, പ്രിൻസിപ്പൽ ശ്രീദേവി, സി.പി. മാമുക്കോയ, എം.കെ.ഫൈസൽ, കെ.എൻ.റഫീഖ്, സി.കെ.സാജിദ്, പി.സി.ലത, ജസീല, ആയിഷ റിഫ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ എം.അബ്ദു സ്വാഗതവും അമീക ഷെറിൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |