SignIn
Kerala Kaumudi Online
Friday, 26 April 2024 10.40 PM IST

ആറാട്ടുപുഴ പൂരം ചമയപ്രദർശനം ഇന്നുമുതൽ

1
ആ​റാ​ട്ടു​പു​ഴ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ ന​ട​ന്ന​ ​ച​മ​യ​ ​സ​മ​ർ​പ്പ​ണം.

ആറാട്ടുപുഴ: ആറാട്ടുപുഴ ക്ഷേത്രത്തിൽ പൂരത്തിന് മുന്നോടിയായി ചമയപ്രദർശനം ഇന്ന് വൈകീട്ട് ആറിന് ആരംഭിക്കും. ശാസ്താവിന്റെ എഴുന്നെള്ളിപ്പുകൾക്കായി ഈ വർഷം ഭക്തർ സമർപ്പിച്ച ചമയങ്ങളും പ്രദർശനത്തിലുണ്ട്. വിവിധ വലിപ്പത്തിലുള്ള 6കോലങ്ങൾ, 30 നെറ്റിപ്പട്ടങ്ങൾ,120 പട്ടുകുടകൾ, 30 വക്കകൾ ,30 മണിക്കൂട്ടങ്ങൾ, 20 ജോഡി ആലവട്ടം, 20 ജോഡി ചാമരം, കൈപ്പന്തം തുടങ്ങിയവയുടെ പ്രദർശനമാണ് ഉണ്ടാകുക. ക്ഷേത്രാങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിലാണ് പ്രദർശനം. പ്രദർശനം രണ്ടുദിവസം കൂടി തുടരും.

  • ചമയങ്ങൾ സമർപ്പിച്ചു

ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന്റെ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന്റെ എഴുന്നെള്ളിപ്പുകൾക്ക് ആവശ്യമായ ചമയങ്ങൾ ഭക്തർ സമർപ്പിച്ചു. ശാസ്താവിന്റെ തിരുനടയിൽ ഇന്നലെ വൈകീട്ടാണ് ഭക്തർ ചമയങ്ങൾ സമർപ്പിച്ചത്. കോലങ്ങൾ, പട്ടുകുടകൾ, ചൂരപ്പൊളി നെറ്റിപ്പട്ടങ്ങൾ, വക്കകൾ, മണിക്കൂട്ടങ്ങൾ, ആലവട്ടം, ചാമരം തിരു ഉടയാട, കൈപ്പന്തത്തിനു വേണ്ട വെളിച്ചെണ്ണ, എള്ളെണ്ണ, മറ്റു ദ്രവ്യങ്ങളുടെ സമർപ്പണവും നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.