കൊല്ലം: ജില്ലയിലെ പ്രഥമ പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ ഇൻ ചാർജായി നിയമിതയായ ടി.കെ. സായൂജയെ കൊല്ലം ദാരിദ്ര്യ ലഘൂകരണ യൂണിറ്റ് സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ അന്തർദേശീയ വനിതാ ദിനത്തിൽ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ ഡാനിയേൽ പൊന്നാട അണിയിച്ചു. ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ ഡോ. പി.കെ. ഗോപൻ, അസി. പ്രോജക്ട് ഡയറക്ടർ ടി. ബീനാകുമാരി, എ. പെട്രീഷ്യ, പത്മശ്രീ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |