SignIn
Kerala Kaumudi Online
Friday, 26 April 2024 9.33 AM IST

സ്വകാര്യന്മാരെ നിയന്ത്രിക്കും: കായൽ കടയാൻ ടൂറിസം വകുപ്പ്

sa

കൊല്ലം: അഷ്ടമുടി കായൽ ടൂറിസത്തിൽ വ്യക്തികളുടെ മേൽക്കൈ നിയന്ത്രിക്കാനും സർക്കാരിന്റെ വരുമാനം വർദ്ധിപ്പിക്കാനും നടപടികളുമായി ടൂറിസം വകുപ്പ്. കായൽ ടൂറിസത്തിൽ സ്വകാര്യ ബോട്ട് ഉടമകൾ നടത്തുന്ന ഇടപെടൽ സംബന്ധിച്ച് 'കേരളകൗമുദി" പ്രസിദ്ധീകരിച്ച വാർത്താപരമ്പരയെ തുടർന്നാണിത്. ജില്ലയിലെ ടൂറിസം മേഖലയിൽ കോടികൾ ചെലവഴിച്ചിട്ടും പ്രത്യക്ഷ വരുമാനം കുറവാണെന്ന് പരമ്പരയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കൂടുതൽ സഞ്ചാരികളെത്തുന്ന സാമ്പ്രാണിക്കോടിയിൽ ടിക്കറ്റ് കൗണ്ടർ സ്ഥാപിക്കാനും ഒരു ബോട്ടുകൂടി സർവീസ് നടത്താനും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ തീരുമാനിച്ചു. തുരുത്തിലേക്ക് പോയി തിരികെയെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമടക്കം വസ്ത്രം മാറുന്നതിനും പ്രാഥമിക കൃത്യങ്ങൾക്കുമായി ഫെസിലിറ്റേഷൻ സെന്റർ നിർമ്മിക്കാൻ ഡി.ടി.പി.സി നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് പുറമെയാണ് ടിക്കറ്റ് കൗണ്ടർ സ്ഥാപിക്കാൻ തീരുമാനമായത്.

അവധി ദിവസങ്ങളിൽ സാമ്പ്രാണിക്കോടി തുരുത്തിലേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കാണ്. സമീപ ജില്ലകളിലെ വിവിധ ഡിപ്പോകളിൽ നിന്ന് കെ.എസ്.ആർ.ടി.സി പാക്കേജ് ട്രിപ്പുകളും നടത്തുന്നുണ്ട്. എന്നാൽ ഇവയുടെ ഗുണം കിട്ടുന്നത് സ്വകാര്യ ബോട്ടുടമകൾക്കാണ്. ടിക്കറ്റ് കൗണ്ടറുകൾ കൂടി പ്രവർത്തിച്ചു തുടങ്ങുന്നതോടെ സഞ്ചാരികൾ സ്വകാര്യ ബോട്ടുകളിലേക്ക് എത്തുന്നത് തടയാനാവാമെന്നാണ് പ്രതീക്ഷ.

സാമ്പ്രാണിക്കോടിയിൽ ഒരു ബോട്ടുകൂടി

1. ഡി.ടി.പി.സിയുടെ ഒരു ബോട്ട് സർവീസ് കൂടി ആരംഭിച്ചു

2. തുരുത്ത് യാത്രയ്ക്ക് ടിക്കറ്റ് കൗണ്ടർ

3. തുരുത്തിന് ചുറ്റും സംരക്ഷണ വേലി

4. ഫ്ലോട്ടിംഗ് ബോട്ട് ജെട്ടി കുറച്ചുകൂടി അകലേക്ക് മാറ്റും

5. ബോട്ട്ജെട്ടി മുതൽ തുരുത്ത് വരെ ഫ്ലോട്ടിംഗ് നടപ്പാത

6. ബോട്ട് ജെട്ടി നവീകരണത്തിന് ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ 8.5 ലക്ഷം

ഡി.ടി.പി.സി സർവീസ്

ശിക്കാര ബോട്ട് ​- 15 പേർ

മോട്ടോർ ബോട്ട് - 50 പേർ

ഹൗസ് ബോട്ടുകൾ

(ഒരു ദിവസം അല്ലെങ്കിൽ മണിക്കൂർ പാക്കേജ്)

ഒരുദിവസത്തെ പാക്കേജ്

കൊല്ലത്തു നിന്ന് പ്രാക്കുളം സാമ്പ്രാണിക്കോടി, അഷ്ടമുടി, പെരുങ്ങാലം, പെരുമൺ, പള്ളിയാംതുരുത്ത് എസ് വളവ്, കുതിരമുനമ്പ്, ഇടിയക്കടവ്, കല്ലടയാർ, കാരൂത്രക്കടവ്, കണ്ണങ്കാട്, അരിനല്ലൂർ വഴി തിരികെ കൊല്ലം

""

ജില്ലയിലെ ടൂറിസം മേഖലയിൽ നിന്ന് പ്രത്യക്ഷവരുമാനം വർദ്ധിപ്പിക്കുന്ന നടപടികൾ ഡി.ടി.പി.സി നടപ്പാക്കുന്നുണ്ട്. ആദ്യപടിയായി സാമ്പ്രാണിക്കോടിയിൽ അധിക ബോട്ട് സർവീസ് ആരംഭിക്കുകയും പശ്ചാത്തല വികസന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും

ഡോ. രമ്യ.ആർ.കുമാർ, സെക്രട്ടറി,

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.