കൊല്ലം: കുപ്പണയിൽ അക്രമികൾ തകർത്ത തോപ്പിൽ രവി സ്മാരകത്തിന് പകരം പുതിയത് നിർമ്മിക്കുന്നു. പൊതുജനങ്ങളിൽ നിന്ന് പണം സമാഹരിച്ചാണ് നിർമ്മാണം.
നീരാവിൽ, കുപ്പണ, പനമൂട്, അഞ്ചാലുംമൂട് കോൺഗ്രസ് ബൂത്ത് കമ്മിറ്റികളുടെയും തോപ്പിൽ രവി സ്മാരക സമിതിയുടെയും നേതൃത്വത്തിൽ "അക്രമരാഷ്ട്രീയത്തിനെതിരെ ഒരു നാണയത്തുട്ട്" എന്ന മുദ്രാവാക്യവുമായി കുപ്പണയിലെ ആയിരം വീടുകൾ കേന്ദ്രീകരിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന ഭവന സന്ദർശനവും കുടുംബസംഗമവും സംഘടിപ്പിച്ചിട്ടുണ്ട്.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ പങ്കെടുപ്പിച്ച് സ്മാരകം ഉദ്ഘാടനം ചെയ്യാനാണ് ആലോചന. തോപ്പിൽ രവി സ്മാരക സമിതി പ്രസിഡന്റും കോൺഗ്രസ് നേതാവുമായ കുറ്റിയിൽ ഷാജി, കോൺഗ്രസ് തൃക്കടവൂർ ഈസ്റ്റ്-വെസ്റ്റ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ബൈജു മോഹൻ, സായി ഭാസ്കർ, വൈസ് പ്രസിഡന്റുമാരായ ജയപ്രകാശ്, അജിത്ത് കുമാർ, യൂത്ത് കോൺഗ്രസ് തൃക്കടവൂർ മുൻ മണ്ഡലം പ്രസിഡന്റ് ശുഭലാൽ, ബൂത്ത് പ്രസിഡന്റുമാരായ ഓമനക്കുട്ടൻ, സുദർശൻ, സജിൻ ജയറാം, ജയലാൽ, വിളയിൽ അനി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |